.jpg)
ചോക്കലേറ്റ് കളറുള്ള ഒരു സുന്ദരിയാണിത്.അരികുകളില്‍ വെളുത്ത പൊട്ടുകള്‍ കാണാം.നമ്മുടെ നാട്ടില്‍ എല്ലായിടത്തും കാണുന്ന ഒരു ശലഭമാണിത്.അരിപ്പൂച്ചെടികള്‍ക്കിടയില്‍ പലപ്പോഴും കണ്ടിട്ടുണ്ട്.ചിത്രത്തില്‍ സീനിയ എന്ന പൂവില്‍ നിന്ന് തേന്‍ കുടിക്കുന്നതു കാണാം.
ഇതിന്റെ പ്യൂപ്പയെകാണാന്‍ നല്ല ഭംഗിയാണ്.ദേശാടന സ്വഭാവമുള്ള ഈ ശലഭങ്ങള്‍ വയനാട്ടില്‍ ധാരാളം കണ്ടിട്ടുണ്ട്. കിലുക്കി, തേള്‍ക്കട എന്നിവയില്‍ നീരൂറ്റിക്കുടിക്കാന്‍ കൂട്ടമായി വന്നിരിക്കുന്നതും കണ്ടിട്ടുണ്ട്.
ആല്‍,ചെറി തുടങ്ങിയവ ലാര്‍വാഭക്ഷണസസ്യങ്ങാളാണ്.
ശാ.നാമം:Euploea core