.jpg)
ചോക്കലേറ്റ് കളറുള്ള ഒരു സുന്ദരിയാണിത്.അരികുകളില്‍ വെളുത്ത പൊട്ടുകള്‍ കാണാം.നമ്മുടെ നാട്ടില്‍ എല്ലായിടത്തും കാണുന്ന ഒരു ശലഭമാണിത്.അരിപ്പൂച്ചെടികള്‍ക്കിടയില്‍ പലപ്പോഴും കണ്ടിട്ടുണ്ട്.ചിത്രത്തില്‍ സീനിയ എന്ന പൂവില്‍ നിന്ന് തേന്‍ കുടിക്കുന്നതു കാണാം.
ഇതിന്റെ പ്യൂപ്പയെകാണാന്‍ നല്ല ഭംഗിയാണ്.ദേശാടന സ്വഭാവമുള്ള ഈ ശലഭങ്ങള്‍ വയനാട്ടില്‍ ധാരാളം കണ്ടിട്ടുണ്ട്. കിലുക്കി, തേള്‍ക്കട എന്നിവയില്‍ നീരൂറ്റിക്കുടിക്കാന്‍ കൂട്ടമായി വന്നിരിക്കുന്നതും കണ്ടിട്ടുണ്ട്.
ആല്‍,ചെറി തുടങ്ങിയവ ലാര്‍വാഭക്ഷണസസ്യങ്ങാളാണ്.
ശാ.നാമം:Euploea core
4 comments:
ചിത്രശലഭങ്ങളുടെ കൂട്ടുകാരാ
എന്തിനെന്നെ മാത്രം നീ,
കാരമുള്ളിനാല്‍ നോവിക്കുന്നു?
വിഷ്ണുമാഷെ) ചിത്രശലഭത്തിന്റെ പടം ഇത്തിരികൂടി വലുതാക്കി ചിത്രശലഭത്തിനെ മാത്രം ഫോക്കസ് ആക്കിയെടുത്തിരുന്നെങ്കില്‍ ശലഭങ്ങള്‍ തമ്മിലുള്ള വ്യത്യസ്ഥത കാണാന്‍, മനസ്സിലാക്കാന്‍ കഴിഞ്ഞേനെ.
ഞാനൊരു ഫോട്ടൊഗ്രാഫറെ അല്ല.!
എങ്കിലും..
ശിശു പറഞ്ഞതുതന്നെയാണ് എനിക്കും പറയാനുള്ളത് വിഷ്ണുവേട്ടാ.
Vishnu,
Valare nalla sremam.
nannayirikunu.. koode orupade arivukalum parathunu
..thudaru
Post a Comment