.jpg)
ഇത്തിള്‍ക്കണ്ണികള്‍ക്ക് പ്രകൃതിയില്‍ എന്ത് പ്രാധാന്യമാണുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ.ആതിഥേയ വൃക്ഷങ്ങളുടെ ഭക്ഷണം തട്ടിയെടുത്ത് വളരുന്ന ഈ വിദ്വാന്മാരെ മുച്ചൂടും നശിപ്പിക്കണമെന്ന് തോന്നിയിട്ടില്ലേ.പ്രകൃതിയില്‍ ഇത്തിള്‍ക്കണ്ണികളെ ആശ്രയിച്ചു കഴിയുന്ന ജീവികളുമുണ്ട്.ഇത്തിള്‍ക്കണ്ണികളില്ലെങ്കില്‍ അവയുമില്ല.അതിലൊന്നാണ് ചിത്രത്തില്‍ കാണുന്ന സുന്ദരി.വിലാസിനി എന്നാണ് പേര്.
ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ലാത്ത ഒരു ചിത്രശലഭമാണിത്.ഇതിന്റെ ലാര്‍വകള്‍ ഇത്തിള്‍ക്കണ്ണികളിലാണ് വളരുന്നത്.ഇപ്പോള്‍ മനസ്സിലായില്ലേ പ്രപഞ്ചത്തില്‍ ഇത്തിക്കണ്ണിക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്ന്.
വിലാസിനിയെ വയനാട്ടില്‍ ഞാന്‍ ധാരാളം കണ്ടിട്ടുണ്ട്. വള്ളുവനാട്ടില്‍ വിരളമായിട്ടാണെങ്കിലും കണ്ടിട്ടുണ്ട്.വിലാസിനിയുടെ അനുകര്‍ത്താവായി(Mimic) ഒരു ശലഭമുണ്ട്.കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ വിലാസിനിയാണെന്ന് തോന്നും.പക്ഷേ വിലാസിനിയേക്കാള്‍ വലിപ്പമുണ്ടാവും.ചിത്രത്തില്‍ വിലാസിനിയുടെ പിന്‍ചിറകിലെ ഓറഞ്ചു നിറമുള്ള പൊട്ടുകള്‍ കണ്ടില്ലേ.ഇത് ചോലവിലാസിനിയാണെങ്കില്‍ ഏതാണ്ട് ചതുരാകൃതിയില്‍ ആയിരിക്കും.ചോല വിലാസിനി ഒരു വനവാസിയായാണ് അറിയപ്പെടുന്നത്.പട്ടാമ്പിയിലെ റെയില്‍വേ ട്രാക്ക് പരിസരത്ത് ഞാന്‍ ധാരാളം ചോലവിലാസിനികളെ കണ്ടിട്ടുണ്ട്.
വിലാസിനിയെ എന്തിനാണ് ചോലവിലാസിനി അനുകരിക്കുന്നത്? ഇരപിടിയന്മാര്‍ ഒഴിവാക്കുന്ന ഒരു ശലഭമാണ് വിലാസിനി.കാരണം വിലാസിനിയുടെ ശരീരത്തില്‍ വിഷമുണ്ട്.ലാര്‍വാഘട്ടത്തില്‍ കഴിക്കുന്ന സസ്യത്തില്‍ നിന്നാണ് ശലഭത്തിന് ഈ വിഷാംശം കിട്ടുന്നതത്രേ.ചോലവിലാസിനി വിലാസിനിയെ അനുകരിക്കുന്നത് ഇരപിടിയന്മാരെ കബളിപ്പിക്കാന്‍ തന്നെയാണ്.വിലാസിനിയാണെന്നു കരുതി ഇരപിടിയന്മാര്‍ ചോലവിലാസിനിയേയും വെറുതെ വിട്ടുകൊള്ളും!
വിലാസിനിയുടെ ശാസ്ത്രീയനാമം:Delias eucharis
ചോലവിലാസിനി(Painted saw tooth)യുടെ ശാസ്ത്രീയ നാമം:Prioneris sita
ചോല വിലാസിനിയുടെ ലാര്‍വാ ഭക്ഷണ സസ്യം:കാര്‍ത്തോട്ടി
വലിയ ചിത്രങ്ങള്‍ ആവശ്യപ്പെടുന്നവരോട്:ഇതിലെ ചിത്രങ്ങള്‍ വീഡിയോയില്‍ നിന്നുള്ള സ്റ്റിത്സ് ആണ്.അവ ഈ വലിപ്പത്തിലാണ് ഞാന്‍ ആദ്യം എടുത്തുവെച്ചത്.മാത്രമല്ല വലിയ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ പറ്റുന്ന കണക്ഷനല്ല ഉള്ളത്.ഭാവിയില്‍ ശ്രമിക്കാം.. :)
26 comments:
വിഷ്ണൂ, വിലാസിനിയെ പരിചയപ്പെടുത്തിയതിന് നന്ദി
വിഷ്ണുജീ,
ഇന്നലെ എം.കെ. മേനോനെന്ന വിലാസിനിയെ പരിചയപ്പെടുത്തി. ഇന്നു് സാക്ഷാല്‍ വിലാസിനിയെ. വിവരങ്ങള്‍ക്കു് നന്ദി. ഇത്തിള്‍ കണ്ണികളും അതിന്‍റേതായ കര്‍മ്മങ്ങള്‍ ചെയ്യുന്നു.:)
:)
മാഷേ.. വിലാസിനിയെ പരിചയപ്പെടുത്തിയതിനു നന്ദി.
ഒ. ടോ: അപ്പൂസ് പണ്ടു കുറെക്കാലം പിന്നാലെ നടന്നു നോക്കീതാ.. ഒരു പടം പിടിച്ചോട്ടേന്നും പറഞ്ഞ്.. പൊടിയ്ക്കു മൈന്റ് ചെയ്തില്ല ദുഷ്ട.
ഇത്തിള്‍ക്കണ്ണിയെയും വിലാസിനിയെയും പറ്റി അറിയാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്നതിന് നന്ദി.
വിലാസിനിയെങ്കില്‍ വിലാസിനി....
പൂയ് വിലാസിനീ......
‘ഇലനക്കിപ്പട്ടീടെ കിറിനക്കിപ്പട്ടി‘ എന്നു കളിയാക്കിപ്പറയുന്നതു കേട്ടിട്ടുണ്ട് ഇതതു പോലെയായല്ലോ മാഷെ, ഇത്തിള്‍ക്കണ്ണീം വിലാസിനിയും തമ്മിലുള്ള ബന്ധം.
ചെറുപ്പത്തില്‍ ഈ വിലാസിനികളെ ധാരാളം കണ്ട ഓര്‍മ്മയുണ്ട്. എന്നാല്‍ ഈയടുത്ത കാലത്ത് കാണാനേയില്ല,നാട്ടിലെ മരങ്ങളും അതില്‍ പറ്റിപ്പിടിച്ച വളരുന്ന ഇത്തിള്‍ക്കണ്ണികലും ഇല്ലാതായതാകാം അതിനുള്ള കാരണം എന്നിപ്പോള്‍ മനസ്സിലാകുന്നു.
പകര്‍ന്നു നല്‍കുന്ന അറിവുകള്‍ക്ക് നന്ദി വിഷ്ണുപ്രസാദ്.
ഈ വിലാസിനി പോസ്റ്റ് നന്നായി :)
പണ്ട് ആടിന് പ്ലാവില കിട്ടാത്ത ദിവസങ്ങളില്‍ മാവില്‍ പടര്‍ന്ന് നില്‍ക്കുന്ന ഇത്തിള്‍ കണ്ണി വലിച്ചിട്ട് കൊടുക്കുമായിരുന്നു. ഒരു ചെയിഞ്ച് എന്ന നിലക്കാവാം... ആടുകള്‍ക്കത് ഭയങ്കര ഇഷ്ടമായിരുന്നു :)
മാഷേ ഇവിടുത്തെ പോസ്റ്റെല്ലാം അടിപൊളി. മാഷിന്റെ കവിതയില്‍ നിന്ന് വാക്കുകള്‍ എനിക്ക് പിടി തരാതെ പറന്നുപോകാറുണ്ടെങ്കിലും ഇവിടെ എല്ലാം ക്ലീന്‍ നന്ദി... ഞാന്‍ ഇതിന്റെ മുഴുവന്‍ ഒരു കോപ്പി സൂക്ഷിക്കാന്‍ തീരുമാനിച്ചു...
വിഷ്ണുമാഷിന്റെ പോസ്റ്റാണേലും ഓഫടിക്കാതിരിക്കാന്‍ വയ്യെന്നായോ ഈശ്വരാ.... !!! സാന്‍ഡോയെ... പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍.. ചോലവിലാസിനി... എല്ലാം ശലഭത്തിന്റെ കാര്യങ്ങളാണ് കേട്ട.. അടങ്ങ് ചെല്ല അടങ്ങ്...
വിഷ്ണുമാഷേ...
വിലാസിനി സൂപ്പറായി ട്ടോ
പൂമ്പാറ്റകളെ പറ്റിയുള്ള എല്ലാ പോസ്റ്റും ഇഷ്ടപ്പെട്ടു. തുമ്പികളും, പൂമ്പാറ്റകളും എന്റേയും ഒരു വീക്‍നെസ്സ് ആണ്. ശാസ്ത്രീയമായ പേര് അറിയില്ലെന്ന് മാത്രം. ഇവയില്‍ ചിലതിന്റെയൊക്കെ ഫോട്ടൊകള്‍ എനിക്കും കിട്ടിയിട്ടുണ്ട്. ഞാനും പോസ്റ്റ് ചെയ്യാം. പേരു പറഞ്ഞു തന്നാല്‍ മതി.
ഒരുപാട് പ്രയത്നിച്ചിട്ടുണ്ടെന്ന് മനസ്സിലായി. നല്ലത്. തുടരുക. ആശംസകള്‍.
http://kuttoontelokam.blogspot.com/2007/05/blog-post_237.html
ഈ പോസ്റ്റില്‍ അഞ്ചാമത്തെ വില്ലന്‍ ഏതാണെന്ന് പറഞ്ഞു തരാമോ? ഏഴാമത്തെ അരളിശലഭമല്ലേ? മാഷുടെ ആ ചിത്രത്തിലേത് പോലെ തന്നെ.
ഇത് വളരെ പ്രിയപ്പെട്ട ബ്ലോഗ് ആണ്
നല്ല പോസ്റ്റ്...പുതിയ അറിവുകള്‍!
അറിയാത്ത കുറേ കാര്യങ്ങള്‍ വായിച്ചും,കണ്ടും അറിഞ്ഞു.
ചെറുപ്പത്തില്‍ ചെവിവേദനയ്ക്ക് ഇത്തിള്‍ക്കണ്ണിവാട്ടി നീരൊഴിക്കാന്‍ വേണ്ടി ഇത്തിക്കണ്ണിയുടെ പിറകേ നടക്കുമ്പോള്‍ ഈ വിലാസിനിയെഞാനും കണ്ടിട്ടുണ്ടാകും..:)
നന്ദി..പുത്തന്‍ അറിവുകള്‍ക്കും..കുറേ ഓര്‍മകള്‍ക്കും!
wounderfull..
ഫൊട്ടോ എടുക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളായതിനാല്‍ എനിക്കും ഈ ഫൊട്ടോ ഇഷ്ടപ്പെട്ടു...
വിഷ്ണുമാഷേ,
ഇപ്പൊഴാണ് ഈ ബ്ലോഗ് കണ്ടത്. ഇതിലെ പടങ്ങളും ലേഖനങ്ങളും എല്ലാം മലയാളം വിക്കിപീഡിയയിലേയ്ക്ക് താ. മാഷുതന്നെ അങ്ങോട്ടും ഒന്ന് എത്തിനോക്കാമോ? http://ml.wikipedia.org
സ്നേഹത്തോടെ,
സിമി
ഉഹ്രന്‍ കേട്ടോ
പുത്തനറിവുകളെറിഞ്ഞുതന്നതിനു നന്ദി...
hello... ഒരുപാട് നാളായല്ലോ... തുടര്‍ന്നും ചിത്രശലഭങ്ങളും വിവരങ്ങളും ചേര്‍ക്കുക.
നല്ല വിവരണം . നന്ദി.
വിഷ്ണുവേട്ടാ എന്റെ നമ്പര്‍: 0096567057758 ..
ശ്രീജിത്ത് (കുവൈറ്റ്)
ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഷഠ്പദം
Sir,i seen it in vadakara,kpzhikode
Hi ,
Its a good and useful one.many of them may search for these types of content will help effectively.And we are best software development company in trivandrum.Those who looking software solution,we will help you.
We are best software development company in kerala and leading software development company in kerala.we are best in service.
best low cost software development company in kerala
best it company in kerala
best software development company in kochi
software development companies in trivandrum
trust us.
Post a Comment