
മഞ്ഞ നിറത്തിലുള്ള ഈ വലിയ പൂമ്പാറ്റകളെ എല്ലാവരും ഒരിക്കലെങ്കിലും ശ്രദ്ധിച്ചുകാണും.ആനത്തകര കണിക്കൊന്ന തുടങ്ങിയവയാണ് ഇതിന്റെ ലാര്‍വാ ഭക്ഷണ സസ്യങ്ങള്‍.
തകരമുത്തി എന്ന പേരില്‍ വേറൊരു പൂമ്പാറ്റയുണ്ട്.മഞ്ഞത്തകരമുത്തിയുടെ ലാര്‍വയ്ക്ക് ത്കരമുത്തിയുടെ ലാര്‍വയില്‍ നിന്ന് വ്യത്യസ്തമായി തലയില്‍ കൊമ്പുണ്ടായിരിക്കും.
മഞ്ഞയുടെ പല ഷേഡുകളിലും ഇളം പച്ച നിറത്തിലും മഞ്ഞത്തകരമുത്തികളെ കാണാം.
മഞ്ഞത്തകരമുത്തിയുടെ ചിറകുകളില്‍ പുള്ളിക്കുത്തുകള്‍ കാണില്ല.തകരമുത്തിയുടെ ചിറകുകളില്‍ പുള്ളിക്കുത്തുകള്‍ കാണാം.
മഞ്ഞത്തകരമുത്തിയുടെ മുന്‍ ചിറകുകളുടെ മുന്‍ വക്കുകളില്‍ കറുത്ത നിറം പടര്‍ന്നു കിടക്കുന്നത് കാണാം.പെണ്‍ ശലഭങ്ങളില്‍ ഈ കറുത്ത പട്ടയുടെ വീതി കൂടുതലായിരിക്കും.മഞ്ഞത്തകരമുത്തി തകരമുത്തിയേക്കാള്‍ വലുതാണ്.
ശാ.നാമം:Catopsilia pomona

No comments:
Post a Comment