Tuesday, November 28, 2006

നാല്‍ക്കണ്ണി(Common four ring)


ഇതിനെ നമ്മുടെ തൊടികളിലൊക്കെ ധാരാളം കാണാം.
ഇവയും പുല്‍ വര്‍ഗ്ഗങ്ങളിലാണ് മുട്ടയിടുന്നത്.പിന്‍ ചിറകുകളില്‍ നാല് ചെറിയ കണ്‍പൊട്ടുകള്‍.മുന്‍ ചിറകില്‍ വളരെ വ്യക്തമായി കാണാവുന്ന ഒരു വലിയ കണ്‍പൊട്ട്.ലാര്‍വയ്ക്ക് പച്ചനിറം.ശാ.നാ.:Ypthima huebneri

5 comments:

സഹൃദയന്‍ said...

നന്നായിട്ടോ

Areekkodan | അരീക്കോടന്‍ said...

ഇത്‌ വയനാട്ടില്‍ നിന്നുള്ള ഫോട്ടോസ്‌ ആണോ? പൂമ്പാറ്റകളുടെ പേര്‌ എങ്ങനെ കിട്ടുന്നു? ഒറിജിനല്‍ ഫോട്ടോസ്‌ തരാവോ ?

ആരോമല്‍ said...

നന്നായിട്ടുണ്ട് ..

വേണു venu said...

മനോഹരം.
ഇതെന്താണു്.? എനിക്കു കൂട്ടിനു വന്നിരിക്കുന്ന ഒരു സന്തതി.ആരാണീ സുന്ദരി

വിഷ്ണു പ്രസാദ് said...

വേണുജീ,താങ്കള്‍ക്ക് കിട്ടിയ സുന്ദരി നാരകശലഭ(Lime butterfly)മാണ്.ശാ.നാമം:Papilio demoleus.
ആബിദ്,ശലഭങ്ങള്‍ ഭൂരിഭാഗവും പാലക്കാട് ജില്ലയിലെ ആനക്കരപഞ്ചായത്തിലെ പട്ടിപ്പാറയില്‍ നിന്നാ‍ണ്.വയനാട്ടില്‍ 300ല്‍ അധികം ശലഭങ്ങള്‍ ഉണ്ടായിരുന്നതായി ലോഗന്റെ മലബാര്‍ മാന്വലില്‍ കാണുന്നുണ്ട്.പക്ഷേ ചില പ്രത്യേക സ്പീഷിസിലുള്ളവയെ ധാരാളം കാണാമെന്നല്ലാതെ ഇത്ര തരം പൂമ്പാറ്റകള്‍ അവിടെയില്ല.കാരണം ലളിതമാണ്.വയനാട്ടില്‍ കുടിയേറ്റത്തിനുശേഷം കീടനാശിനിപ്രയോഗം കൂടുതലാണ്.വള്ളുവനാട്ടില്‍ ഇത് താരതമ്യേന കുറവാണ്.അതിനൊരു കാരണവുമുണ്ട്.ഊഹിച്ചു കണ്ടു പിടിച്ചോളൂ.പറഞ്ഞു തരില്ല.ചിത്രങ്ങളൊക്കെ വീഡിയോയില്‍ നിന്നുള്ള സ്റ്റില്ലുകളാണ്.അതുകൊണ്ട് ഫോട്ടോ അയച്ചുതരാന്‍ നിവൃത്തിയില്ല.ഫ്ലിക്കര്‍ ബാഡ്ജില്‍ ക്ലിക് ചെയ്താല്‍ ഫ്ലിക്കറില്‍ സംഭരിച്ചിട്ടുള്ള ചിത്രങ്ങള്‍
കാണാം.നവന്‍,സഹൃദയന്‍,ആബിദ്,ആരോമല്‍,വേണുജീ ഏവര്‍ക്കും നന്ദി.

1...2...3...