Friday, November 10, 2006

ശരീര ഭാഗങ്ങള്‍ (സാങ്കേതിക പദങ്ങള്‍ )

ആന്റിനകള്‍ /antennae-ശാരീരിക സംതുലനത്തിനും പരിസരം തിരിച്ചറിയുന്നതിനും
എക്സൂവിയ /exuvia-തൊലിയുരിച്ചില്‍ നടത്തിയ ലാര്‍വയുടെ ഉരിഞ്ഞ തൊലി.
ഒസെല്ലി/ocelli -കാറ്റര്‍പില്ലറിന്റെ 3ജോടി കണ്ണുകള്‍ .
ക്രെമസ്റ്റര്‍ /cremaster- ക്ലാസ്പേഴ്സിന് പ്യൂപ്പാഘട്ടത്തില്‍ ചെറിയ മാറ്റം സംഭവിക്കുന്നുണ്ട്. ഈ ഭാഗത്തിനാണ് ക്രെമസ്റ്റര്‍ എന്ന് വിളിക്കുന്നത്.
ക്രോച്ചെറ്റ്സ്/crochets-കാറ്റര്‍പില്ലറിന്റെ ലാര്‍വാദശ പാദങ്ങളില്‍ കാണപ്പെടുന്ന മുള്ളുകള്‍ .
കാറ്റര്‍ പില്ലര്‍ /catterpillar-പൂമ്പാറ്റ്യുടെ ലാര്‍വ .
ക്യൂട്ടിക്കിള്‍ /cuticle-ലാര്‍വയുടെയോ പ്യൂപ്പയുടെയോ പുറംതൊലി അഥവാ ബാഹ്യാസ്ഥികൂടം.ചിലതിന് നല്ല കട്ടിയുണ്ടാവും.ശത്രുക്കളില്‍ നിന്ന് ഒരു ചെറിയ പരിധി വരെ രക്ഷപ്പെടാന്‍ ഇത് സഹായിക്കുമത്രെ.
ക്ലാസ്പേഴ്സ്/claspers-ലാര്‍വയുടെ പിന്നറ്റത്തെ ഒരു ജോടി ലാര്‍വാദശ പാ‍ദങ്ങള്‍ .പ്യൂപ്പയാകുമ്പോള്‍ ഈ ഭാഗം പട്ടുപശയില്‍ ചെടികളിലോ മറ്റോ ഒട്ടിച്ചുവെക്കും.
തുമ്പിക്കൈ /proboscis-പൂമ്പാറ്റയുടെ നാവ്.ഇതുപയോഗിച്ചാണ് മധുപാനം.ആവശ്യമില്ലാത്തപ്പോള്‍ ഇത് ചുരുട്ടിവെച്ചിരിക്കും.
പ്രോ ലെഗ്സ്/pro-legs-ലാര്‍വാദശയില്‍ മാത്രം പൂമ്പാറ്റ്യില്‍ കാണപ്പെടുന്ന കാലുകള്‍ .
പാല്പി/ലാബിയല്‍ പാല്പി/palpi-പൂമ്പാറ്റയ്ക്കും ലാര്‍വയ്ക്കുമുണ്ട്.പൂമ്പാറ്റയില്‍ തുമ്പിക്കൈയ്ക്ക് സമീപം ഇത് കാണാം.ഇതാ ണ് പൂമ്പാറ്റയ്ക്കും ലാര്‍വയ്ക്കും അവ സഞ്ചരിക്കുന്ന വഴികളെ ക്കുറിച്ച് ധാരണ നല്‍കുന്നത്.
മാന്‍ഡിബിള്‍ /mandible-പൂമ്പാറ്റയുടെ താടിഭാഗം(jaw)
സ്പിറക്കിള്‍സ്/spiracles -പൂമ്പാറ്റകളുടെയും ലാര്‍വകളുറ്റെയും പ്യൂപ്പകളുടെയും ശരീരത്തില്‍ കാണപ്പെടുന്ന ശ്വസനരന്ധ്രങ്ങള്‍ .
സ്പിന്നറെറ്റ്/spinneret-ലാര്‍വയുടെ കീഴ്ച്ചുണ്ടില്‍ കാണപ്പെടുന്ന പട്ടുഗ്രന്ഥിയുടെ ദ്വാരം
സംയുക്ത നേത്രങ്ങള്‍ /compound eyes -പൂമ്പാറ്റയുടെ തലഭാഗത്ത്.ആയിരക്കണക്കിന് ചെറു ലെന്‍സുകള്‍ ചേര്‍ന്നാണ് ഇതുണ്ടായിട്ടുള്ളത്.

കൂടുതല്‍ അറിയാന്‍ :
http://www.earthsbirthday.org/butterflies/bflys/activitykit/vocabulary.html എന്ന ലിങ്ക് ഉപയോഗിക്കാം

3 comments:

Raghavan P K said...

Very Good Efforts.Keep it up!

പയ്യന്‍സ് said...

വിഷ്ണു മാഷേ ഇത് ശരിക്കും തകര്‍പ്പനായി. ഇത്തരം സാധനങ്ങളാണ് ശരിക്കും ബ്ളോഗില്‍ വരാന്‍ താല്‍പ്പര്യം കൂട്ടുന്നത്. വളരെ വളരെ സന്തോഷ തോന്നി ഇവ കണ്ടപ്പോള്‍. ജീവശാസ്ത്രപദങ്ങള്‍ക്ക് തത്തുല്യമായ മലയാള പദങ്ങള്‍ കണ്ടെത്താനോ പുതിയവ ഉണ്ടാക്കനോ ശ്രമിച്ചാല്‍ നല്ലതാണ് എന്നെനിക്കു തോന്നി. ഏതായാലു ം നന്ദി.

തറവാടി said...

വളരെ നന്നായിരിക്കുന്നൂ വിഷ്ണൂ , വളരെ അറിവ് തരുന്നു താങ്കളുടെ പോസ്റ്റുകള്‍

1...2...3...